anugrahavision.com

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കില്ല…

കോഴിക്കോട്. വധശിക്ഷ കാത്ത് യമനിൽ ജയിലിൽ കഴിയുന്ന പാലക്കാട്ടുകാരി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സാധ്യതയില്ലെന്ന് കാന്തപുരം എ aപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസിൽ അറിയിച്ചതായി സൂചന ലഭിച്ചു. ഈ മാസം 16ന് വധശിക്ഷ നടപ്പാക്കാൻ ആയിരുന്നു ആദ്യത്തെ പ്ലാൻ എന്നാൽ കാന്തപുരം ഇടപെട്ട ശേഷം ആ ദിവസം മാറ്റി വയ്ക്കുകയും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള നടപടികളുമായി യമനിൽ ചർച്ചകൾ പുരോഗമിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കില്ലെന്ന് ഏകദേശം ഉറപ്പായ തായും അറിയുന്നു..ജീവപര്യന്തം തടവോ അല്ലെങ്കിൽ ജയിൽ മോചനമോ സാധ്യമാകും എന്നതാണ് യമനിൽ നിന്ന് വരുന്ന പുതിയ റിപ്പോർട്ടുകൾ. ഏതായാലും മലയാളികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

Spread the News

2 thoughts on “നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കില്ല…”

Leave a Comment