കൊച്ചി. ഈ വർഷം ഫെബ്രുവരി 23-ന് കൊച്ചിയിൽ വെച്ച് നടന്ന റെക്കോർഡ് അറ്റംറ്റിൽ ആണ് സിറാജുദ്ധീൻ റഹ്‌മാനി റെക്കോർഡ് കരസ്ഥമാക്കിയത്. ഇന്ത്യൻ ആർമിക്കു വേണ്ടി സമർപ്പിച്ചുകൊണ്ട് അവതരിപ്പിച്ച മെൻ്റലിസം and ഹിപ്നോ-ട്ടിസം ഷോയിലാണ് റെക്കോർഡ് നേടിയത്. മെന്റലിസം and ടെലികൈനസിസ് എഫക്ട്ടുകൾ ഉപയോഗിച്ച് നടത്തിയ വർക്കിനാണ് റെക്കോർഡ് ലഭിച്ചത്. 2023-ൽ ഹിപ്നോട്ടിസത്തിൽ തന്നെ വേൾഡ് റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്. ജൂലൈ 11 -ന് വെള്ളിയാഴ്ച അങ്കമാലിയിൽ വെച്ച് നടനും സംവിധായകനുമായ ഹരിശ്രീ അശോകനിൽ നിന്നാണ് റെക്കോർഡ് ഏറ്റുവാങ്ങിയത്. നാല് വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ഹിപ്നോട്ടിസം മെന്റലിസം ഷോയിൽ ഇന്ന് വേൾഡ് റെക്കോർഡും ഇൻ്റർ നാഷണൽ റെക്കോർഡും കരസ്ഥമാക്കിയിരിക്കുകയാണ്. അടുത്ത റെക്കോർഡുകൾ നേടാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മരട് ജുമാമസ്‌ജിദിൽ ഇമാമായി സേവനം അനുഷ്ഠിക്കുന്നതിൻ്റെ കൂടെ, മോട്ടിവേഷൻ ക്ലാസുകൾ കൂടെ എടുത്തു വരുന്നു.
മണ്ണാർക്കാട് റെയിഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബദറുദ്ദീന്റെയും കമറുന്നിസയുടെയും മകനാണ് സിറാജുദ്ദീൻ റഹ്മാനി നെല്ലായ ഇരുമ്പാലശ്ശേരി സ്വദേശി മുസ്തഫ ദാരിമിയുടെ മകൾ മുബഷിറ തസ്നി ഫാളിലയാണ് വധു
1 thought on “ഹിപ്നോട്ടിസം and മെൻ്റലിസത്തിൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി സിറാജുദ്ധീൻ റഹ്‌മാനി.”
https://shorturl.fm/YOZZ7