ചെർപ്പുളശ്ശേരി. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവും ആയിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന് ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബ്രഹ്മദത്തം എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് നേതാവും സ്വാഗതസംഘം ചെയർമാനുമായ പി പി വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം, പി ഹരിഗോവിന്ദൻ, സന്ദീപ് വാര്യർ, പി സ്വാമിനാഥൻ,,
സി.പി.മുഹമ്മദ്, ഒ.വിജയകുമാർ, കെ.എസ്.ജയഘോഷ്, ടി.ഹരിശങ്കരൻ, കെ.എം.ഇസ്ഹാക്ക്, മുസ്സപേങ്ങാട്ടിരി ,പി .സുബീഷ്, പി.അക്ബർ അലി,ഷബീർ നീരാണി, കെ ജയ നാരായണൻ തുടങ്ങിയ നിരവധി കോൺഗ്രസ് നേതാക്കൾ സംസാരിച്ചു. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ 61 ആം ചരമ ദിനത്തോടനുബന്ധിച്ചാണ് ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്
1 thought on “സ്വാതന്ത്ര്യസമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ അനുസ്മരിച്ചു.”
https://shorturl.fm/fLlbl