തിരുവനന്തപുരം :-സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ രാജ്യത്ത് ആദ്യമായി ഒടിടി (“ഓവർ -ദ -ടോപ് )അവതരിപ്പിക്കാൻ ഒരുങ്ങി കേരളം. ‘സി സ്പേസ് ‘7ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിൽ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പെയ്സിലൂടെ സാധ്യമാക്കുന്നതെന്ന് ഷാജി എൻ കരുൺ പറഞ്ഞു
No Comment.