കൊച്ചി. ഡോ- വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ കൊല്ലം സെക്ഷൻ കോടതി നിർത്തിവച്ചു. ഇന്നും നാളെയുമായി നിച്ഛയിച്ചിരുന്ന വിചാരണ നടപടികളാണ് നിർത്തി വച്ചത്. പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകൻ കേസിൽ നിന്നും പിൻമാറിയതിനെ തുടർന്നാണ് നടപടി. നേരത്തെ കേസിൽ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന ആളൂർ, മനു എന്നിവർ മരണപ്പെട്ടിരുന്നു. 
തുടർന്ന് വിചാരണ തടസ്സപ്പെട്ടിരുന്നു. ഇതിന്റെ മറവിൽ വിചാരണ നീട്ടി വയ്ക്കുവാൻ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. തുടർന്ന് ജോൺ എസ്. റാൽഫ് പ്രതിക്കായി ഹാജരായി. തുടർന്ന് വിചാരണ തുടർന്നിരുന്നു. ഇന്നും നാളെയുമായി വച്ചിരുന്ന വിചാരണ ജോൺ എസ് റാൽഫ് പിൻമാറിയതോടെ കോടതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച് നിർത്തിവച്ചു. വരുന്ന 18-ന് കേസ് വീണ്ടും പരിഗണിക്കും.
1 thought on “ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ് വിചാരണ നടപടി നിർത്തി വച്ചു”
Join our affiliate community and earn more—register now! https://shorturl.fm/1T5FM