ചെർപ്പുളശ്ശേരി. സ്വാതന്ത്ര്യസമരസേനാനിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെനേതാവും ആയിരുന്ന ചെർപ്പുളശ്ശേരി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ 61 ആം ചരമവാർഷിക ദിനാചരണം ജൂലൈ 26ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരിയിൽ വിപുലമായി നടത്തും. ജൂലൈ 26ന് രാവിലെ 10 മണിക്ക് കെ പി സി സി അധ്യക്ഷൻ അഡ്വക്കേറ്റ് സണ്ണി ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം നിരവധി പേർ പങ്കെടുക്കും.
1897ൽ ചെർപ്പുളശ്ശേരി മോഴിക്കുന്നത് ജനിച്ച ബ്രഹ്മദത്തൻ നമ്പൂതിരി കോൺഗ്രസ് ആശയത്തിൽ മുറുകെപ്പിടിച്ചുകൊണ്ട് അക്കാലത്തെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും പങ്കെടുത്ത സമുന്നതനായ നേതാവാണ്. ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ കുതിരവണ്ടിയിൽ കെട്ടിവലിച്ച ചരിത്രം ചെർപ്പുളശ്ശേരിയിലെ ഒളിമങ്ങാത്ത ഓർമ്മകളാണ്
പി പി വിനോദ് കുമാർ ചെയർമാനും, ഷബീർ നീരാണി കൺവീനറുമായ വിപുലമായ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു
പി പി വിനോദ് കുമാർ, ഷബീർ നീരാണി, പി സ്വാമിനാഥൻ, കെ എം ഇസാക്ക് തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു