anugrahavision.com

സ്പെയിനിൽ പോസ്റ്റ് ഡോക്ടറൽ സൈന്റിസ്റ്റ് ജോലി നേടിയ ഡോക്ടർ :ഹരീഷ് ഗോപികൃഷ്ണന് ജന്മനാടിന്റെ സ്നേഹാദരം*

ചെർപ്പുളശ്ശേരി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി പോസ്റ്റ് ഡോക്ടറിൽ സൈന്റിസ്റ്റ് ജോലി നേടി സ്പെയിനിലേക്ക് യാത്രയാകുന്ന ഡോക്ടർ ഹരീഷ് ഗോപികൃഷ്ണനാണ് ജന്മനാടായ കാറൽ മണ്ണ സൗഹൃദവേദി സ്നേഹാദരമൊരുക്കിയത്. കാറൽമണ്ണയിൽ സൗഹൃദവേദി പ്രസിഡന്റ് സുജിത് നടുവട്ടത്തിന്റെ അധ്യക്ഷതയിൽ ടി. കെ. ജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു, രാജീവ്‌ കാറൽമണ്ണ മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ ഗോവിന്ദൻ വീട്ടിക്കാട് വിശിഷ്ഠാതിഥിയായിരുന്നു.സൗഹൃദവേദി സെക്രട്ടറി മധു നമ്പ്രത്ത്, രാജീവ് നമ്പ്രത്ത്, രാപ്പാടി രവി, പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ തുടങ്ങിയവർ സാംസാരിച്ചു, ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാവർക്കും അടക്കാപുത്തൂർ സംസ്കൃതിയുടെ വേപ്പ് വർഷം 2025 പദ്ധതിയുടെ ഭാഗമായി ആര്യ വേപ്പ് തൈകൾ വിതരണം ചെയ്തു

Spread the News

Leave a Comment