anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വിജയോത്സവം 2025 ടി.ആർ.കെ.യിൽ.

വാണിയംകുളം. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 100 % വിജയം കൈവരിച്ച വാണിയംകുളം ടി.ആർ.കെ.യിലെ 472 വിദ്യാർത്ഥികളെയും അനുമോദിച്ചു.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിജയോത്സവം പരിപാടി പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. മുഴുവൻ A+ നേടിയ 58 വിദ്യാർത്ഥികളെയും A+ നേടിയ 38 വിദ്യാർത്ഥികളെയും പ്രത്യേകം അനുമോദിച്ചു.Img 20250624 Wa0220
. ചടങ്ങിൽ ഹെഡ് മാസ്റ്റർ സി. കലാധരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കോമള ടീച്ചർ, വാർഡ് മെമ്പർ ആശാ ദേവി.കെ, സതീഷ് കുമാർ. സി.പി, മാനേജർ ഷീബ.ടി.കെ, കെ.സജീവ്, പി.ജഗദീഷ്, ഷിനി.ടി.കെ, എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ. മഞ്ജുള നന്ദി പറഞ്ഞു.
A+ നേടിയ 15 വിദ്യാർത്ഥികളെ ഡൽഹിയിലെ പാർലമെന്റ് മന്ദിരം സന്ദർശിക്കാൻ കൊണ്ടുപോകാമെന്നും 100% സ്ക്കൂൾ മികവിന് സ്കൂളിലേയ്ക്ക് 5 ലക്ഷം രൂപയ്ക്കുള്ള കമ്പ്യൂട്ടറുകൾ നൽകാമെന്നും MP ശ്രീകണ്ഠൻ ഉദ്ഘാടന പ്രസംഗത്തിൽ വാഗ്ദാനം നൽകി.

Spread the News

Leave a Comment