anugrahavision.com

വീരവണക്കം’ എന്ന തമിഴ് ചലച്ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ

കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ചരിത്ര പശ്ചാത്തലത്തിൽ അനിൽ വി.നാഗേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘വീരവണക്കം’ എന്ന തമിഴ് ചലച്ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ ജൂൺ 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 ന് തിരുവനന്തപുരം ശ്രീ തിയേറ്ററിൽ വച്ചു നടക്കും.
എം.എ. ബേബി, എം.വി. ഗോവിന്ദൻ മാസ്റ്റർ, ഇ.പി. ജയരാജൻ, പന്ന്യൻ രവീന്ദ്രൻ, എം.എം. ഹസ്സൻ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ ടീച്ചർ, ടി. ശരത്ചന്ദ്ര പ്രസാദ്, എം.വിജയകുമാർ, പന്തളം സുധാകരൻ, ആൻ്റണി രാജു, പി.കെ. ബിജു തുടങ്ങിയ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ, മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ, ചലച്ചിത്ര – സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രമുഖർ, ചിത്രത്തിലെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിൽ വച്ച് വിപ്ലവ ഗായികയും അഭിനേത്രിയും സ്വാതന്ത്ര്യ സമര പോരാളിയുമായ പി.കെ.മേദിനിയെ കെ.കെ. ശൈലജ ടീച്ചർ ആദരിക്കും.
പ്രിവ്യൂഷോയ്ക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

Spread the News

Leave a Comment