anugrahavision.com

അടിമാലി കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു

ഇടുക്കി: അടിമാലി കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. മുണ്ടോക്കുളത്തിൽ ഇന്ദിര രാമകൃഷ്ണനാണ് 65 വയ്യസ്സ് മരിച്ചത് ഇന്നു രാവിലെ 9നു പുരയിടത്തിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ. വീടിനു സമീപം കൂവ വിളവെടുക്കുമ്പോഴാണ് ഇന്ദിരയെ കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. നേര്യമംഗലം പാലം കഴിഞ്ഞ് വനത്തിൽ അഞ്ച് കിലോമീറ്റർ ഉള്ളിലുള്ള സ്ഥലമാണ് കാട്ടാന ആക്രമണം നടത്തിയ കാഞ്ഞിരവേലി. ഇവിടം കാട്ടാനകളുടെ സ്ഥിരം താവളമാണ്. കാട്ടാന ആക്രമണങ്ങളും പതിവാണ്.

Spread the News
0 Comments

No Comment.