വെള്ളിനേഴി എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.കരയോഗം പ്രസിഡൻ്റ് എ എം ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് അംഗം ഒ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കരയോഗം സെക്രട്ടറി എം രാജഗോപാൽ സ്വാഗതം പറഞ്ഞു. കരയോഗം എക്സിക്യുട്ടീവ് അംഗം പി.ബി ഗോപാലകൃഷ്ണൻ, ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ കെ വിശ്വനാഥൻ, വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.ശശികുമാർ എന്നിവർ ആശംസകൾ നേർന്നു.
പി എച്ച് ഡി ലഭിച്ച സൗമ്യ ധനേഷ്, മഠത്തിൽ കൃഷ്ണൻ കുട്ടി നായർ ബഹിരാകാശ ക്യാഷ് അവാർഡ് കരസ്ഥമാക്കിയ വെള്ളിനേഴി ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ സയൻസ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കിയ ജീവിത, ആർദ്ര കെ മുരളി, പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ അക്ഷര, എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയ നന്ദന,ശ്രേയ, ആദിത്യൻ കെ നായർ, NMMS സ്ക്കോളർഷിപ്പ് നേടിയ അമൃത, യു എസ് എസ് സ്ക്കോളർഷിപ്പ് നേടിയ ഹൃഷികേശ് എസ് നായർ, ദേവഹാര, എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടിയ വിഷ്ണു പ്രസാദ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വി സി ജി മേനോൻ, ജീവിത, ആർദ്ര കെ മുരളി, അക്ഷര, നന്ദന, ശ്രേയ, ആദിത്യൻ കെ നായർ, അമൃത, ഹൃഷികേശ് എസ് നായർ, വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു.ഈശ്വര പ്രാർത്ഥന, ആചാര്യ വന്ദനം, പുഷ്പാർച്ചന, എന്നിവക്കു ശേഷമാണ് യോഗം ആരംഭിച്ചത്. വനിതാ സമാജം ട്രഷറർ പുഷ്പ ശിവദാസ് നന്ദി രേഖപ്പെടുത്തി. എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയവർക്ക് വെള്ളിനേഴി ഹൈസ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക പരേതയായ രാജനന്ദിനി ടീച്ചറുടെ പാവനസ്മരണയ്ക്കായി ഭർത്താവും മുൻ കരയോഗം സെക്രട്ടറിയുമായ കെ രാമൻകുട്ടി മാസ്റ്ററാണ് ക്യാഷ് അവാർഡ് ഏർപ്പെടുത്തിയത്