ചേർപ്പുളശ്ശേരി : തൂത ഭഗവതി ക്ഷേത്രത്തിൽ വിഷു ദിനത്തിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ഓരോ വൃക്ഷ തൈകൾ നൽകി വിഷു “തൈ” നീട്ടം ഒരുക്കുകയായിരുന്നു അടക്കാപുത്തൂർ സംസ്കൃതി, സംസ്കൃതി വർഷങ്ങളായി വിവിധ ക്ഷേത്രങ്ങളിൽവിഷു ദിനത്തിൽ മുടങ്ങാതെ നടത്തി വരുന്ന ഒരു പദ്ധതിയാണ് *വിഷു തൈനീട്ടം* ഇത്തവണ തൂത ഭഗവതി ക്ഷേത്രത്തിലെ പൂരം കൊടിയേറ്റം ദിവസം തന്നെ വിഷു ദിവസം ക്ഷേത്രാങ്കണത്തിൽ കണികൊന്ന നട്ടും വൃക്ഷ തൈകൾ വിതരണം ചെയ്തും പദ്ധതി തുടർന്നുപോന്നു പുരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി. വി. സാജൻ, പ്രസിഡന്റ് സി. അനന്തനാരായണൻ, ചീഫ് കോഡിനേറ്റർ പി. സുഭാഷ് സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, യു. സി. വാസുദേവൻ, ഗോവിന്ദൻ വീട്ടിക്കാട്,കെ. പ്രവീൺ കുമാർ, സനിൽ കളരിക്കൽ ഉദയൻ കാറൽമണ്ണ തുടങ്ങിയവർ പങ്കടുത്തു
No Comment.