anugrahavision.com

കോഴിക്കോട് സാമൂതിരി കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തെ കെ.സി. ഉണ്ണിയനുജൻ രാജ (100) വിടവാങ്ങി.

കോഴിക്കോട് സാമൂതിരി കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തെ കെ.സി. ഉണ്ണിയനുജൻ രാജ (100) വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് 5.15ന് ആയിരുന്നു അന്ത്യം. ഭൗതിക ശരീരം നാളെ (വെള്ളി) എട്ടുമണി മുതൽ 11 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ജന്മഗൃഹമായ കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തേക്കു കൊണ്ടുപോകും. കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് 2ന് സംസ്കാര ചടങ്ങുകൾ നടക്കും.

Spread the News
0 Comments

No Comment.