anugrahavision.com

ഗംഭീര പ്രേക്ഷക – നിരൂപക പ്രശംസകൾ നേടി ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക്

എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി ഗംഭീര വിജയത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം നൂറ്റി ഇരുപതില്പരം തിയേറ്ററുകളിൽ റിലീസ് ആരംഭിച്ച ചിത്രം പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ഇരുപത്തിഒന്നില്പരം അഡിഷണൽ സ്‌ക്രീനുകളിൽ കൂടി പ്രദർശനം ആരംഭിച്ചു. ഇന്നലെ മിക്ക തിയേറ്ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് ഹൗസ് ഫുൾ ഷോകൾ ഉൾപ്പെടെ ലേറ്റ് നൈറ്റ് ഷോകളും കേരളത്തിൽ നടന്നു. തമിഴ്‌നാട്ടിലും കർണാടകയിലും വിദേശ രാജ്യങ്ങളിലും ഗംഭീര പ്രതികരണങ്ങൾ നേടിയ ചിത്രം ചിയാൻ വിക്രമിന്റെ മാസ്മരിക അഭിനയ പ്രകടനത്തിന് വേദിയാകുന്നു.Img 20250329 Wa0086

ചിയാൻ വിക്രമിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കടക്കുന്ന വീര ധീര ശൂരൻ സംവിധാനം ചെയ്തിരിക്കുന്നത് എസ്. യു. അരുൺകുമാറാണ്.വിക്രത്തിനോടൊപ്പം എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.Img 20250329 Wa0084

വീര ധീര ശൂരന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം തിയേറ്ററിൽ ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.Img 20250329 Wa0082

Spread the News
0 Comments

No Comment.