anugrahavision.com

കനിമാ” സൂര്യയുടെ റെട്രോയിലെ ഹൈ എനർജി ഡാൻസ് നമ്പർ പ്രേക്ഷകരിലേക്ക്

സൂര്യയുടെ ‘റെട്രോ’യിലെ ഹൈ എനർജി ഡാൻസ് നമ്പർ “കനിമാ”ഗാനം റിലീസായി. പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന ഗാനം മിനിറ്റുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടി. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യാ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും റെട്രോയുടെ പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണൻ സംഗീതം നൽകി അദ്ദേഹം തന്നെ ആലപിച്ച ഈ ഹൈ-എനർജി ഡാൻസ് ട്രാക്ക് ഒരു വിവാഹ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.

പൂജാ ഹെഗ്ഡെ നായികയായെത്തുന്ന ചിത്രത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് റെട്രോ തിയേറ്ററുകളിലേക്കെത്തും.

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Spread the News
0 Comments

No Comment.