anugrahavision.com

കരുമാനാംകുർശി ഗവ.എൽ.പി.സ്കൂളിൽ പഠനോത്സവം,

ചെർപ്പുളശ്ശേരി. കരുമാനാംകുർശി ഗവ.എൽ.പി.സ്കൂളിലെ പഠനോത്സവം, ബി.പി.സി. ഇൻ ചാർജ് ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ച കുട്ടികളുടെ സ്കിറ്റ്, കോറിയോഗ്രാഫി, ഗണിത ഒപ്പന, ഗണിത പ്രാർത്ഥന, ലഘു പരീക്ഷണങ്ങൾ, പാവനാടകം, റീഡേഴ്സ് തീയ്യറ്റർ, കഥ, കവിത ,പ്രസംഗം, പ്രദർശനങ്ങൾ, എന്നിവയിലൂടെ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രികയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ജയശ്രീ, എം.ആർ രാജേഷ്, രമണി എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാപിക ബീന സ്വാഗതവും ജയലക്ഷ്മി നന്ദിയും പറഞ്ഞു.

Spread the News
0 Comments

No Comment.