ചെർപ്പുളശ്ശേരി. ശബരി പി ടി ബി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വാർഷികവും യാത്രയയപ്പ് സമ്മേളനവും പ്രേംകുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. സിനിമാതാരം ദിലീപ് മുഖ്യാതിഥിയായിരുന്നു. സാംസ്കാരിക പ്രവർത്തകനും നാടകകൃത്തുമായ KPS പയ്യനെടം മുഖ്യപ്രഭാഷകനായി. വിരമിക്കുന്ന ജീവനാക്കാർക്കുള്ള ഉപഹാരസമർപ്പണം ശബരി ട്രസ്റ്റ് ചെയർമാൻ P ശശികുമാർ നിർവഹിച്ചു. PTA പ്രസിഡന്റ് KT ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ KC ശങ്കരൻ, PTA വൈസ് പ്രസിഡന്റ് C. രാമചന്ദ്രൻ, ശബരി ചാരിറ്റബിൾ ട്രസ്റ്റി P. ശ്രീകുമാർ, Dr. P അജിത് എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന HM രാജീവ് കുമാർ MB, T. വിഷ്ണു പ്രസാദ്, KK വേണുഗോപാലൻ എന്നിവർക്ക് ഉപഹാരം നൽകി. സ്കൂൾ പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പൽ T. ഹരിദാസ് അവതരിപ്പിച്ചു. തുടർന്ന് സമ്മാനദാനവും കലാപരിപാടികളും നടന്നു. സ്കൂൾ പ്രിൻസിപ്പൽ T. ഹരിദാസ് സ്വാഗതവും ഡെപ്യൂട്ടി HM മൃതുല. MR നന്ദിയും രേഖപ്പെടുത്തി.
No Comment.