anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിൽ എ ആർ മുരുഗദോസ് ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റ്

കൊച്ചി. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകൻ എ. ആർ. മുരുഗദാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരും പേരുവെളിപ്പെടുത്തിക്കൊണ്ടുള്ള ടൈറ്റിൽ ഗ്ലിമ്ബ്സും‌ നാളെ രാവിലെ പതിനൊന്നു മണിക്ക് പ്രേക്ഷകരിലേക്കെത്തും. തന്റെ ചിത്രത്തിലെ നായകനായ ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ആ വലിയ അപ്‌ഡേറ്റ് പ്രേക്ഷകരിലേക്കെത്തുന്നത്.Img 20250216 Wa0073 ശ്രീലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. ശിവകാർത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രത്തിന്റ അപ്‌ഡേഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.Img 20250216 Wa0072

അമരന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, സ്റ്റണ്ട്സ്: മാസ്റ്റർ ദിലീപ് സുബ്ബരായൻ, കേരള പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.Img 20250216 Wa0070

Spread the News

Leave a Comment