പാലക്കാട്: ഫെബ്രു. 19 ന് മലപ്പുറത്ത് വെച്ച് നടക്കുന്ന വഖ്ഫ് സംരക്ഷണ റാലിയുടേയും, മഹാ സമ്മേളനത്തിന്റെയും പ്രചരണാർത്ഥം പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണത്തിന് തുടക്കമായി. ഞായറാഴ്ച തൃത്താല പട്ടാമ്പി നിയോജക മണ്ഡലങ്ങളിൽ നിന്നും തുടങ്ങിയ പ്രചരണം ഷൊർണൂർ നിയോജക മണ്ഡലത്തിൽ സമാപിക്കും.തിങ്കളാഴ്ച ഒറ്റപ്പാലം കോങ്ങാട്, മണ്ണാർക്കാട് നിയോജക മണ്ഡലങ്ങളിൽ പ്രചരണം ആരംഭിച്ച് ഫെബ്രുവരി18 ചൊവ്വ പാലക്കാട് മലമ്പുഴ ,ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലത്തിലെ പ്രചരണത്തോട് കൂടി വാഹനപ്രരണം സമാപിക്കും.
EA5TY4mdGFw