തൃശൂർ: ബജറ്റിൽ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന് 18 കോടി. കേരള ബജറ്റിൽ നിപ്മറിന് അനുവദിക്കുന്ന ഏറ്റവും വലിയ ബജറ്റ് വിഹിതമാണിത്.
കഴിഞ്ഞ സാമ്പത്തിക വർഷം 12.5 കോടിയായിരുന്നു ബജറ്റ് വിഹിതം. പുനരധിവാസ ചികിത്സാ മേഖലയിലെ മികവിന്റെ കേന്ദ്രമായ നിപ്മറിർ സ്പെഷ്യൽ സ്കൂൾ മുതൽ പ്രോഫഷണൽ ഡിഗ്രി കോഴ്സ് വരെ നടത്തുന്നുണ്ട്. ഇതു കൂടുതൽ വിപുലമാക്കുന്നതിനും ഭിന്നശേഷി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് തുക വകയിരുത്തിയിട്ടുള്ളത്.
നടപ്പ് സാമ്പത്തിക വർഷം കേരളത്തിൽ ആദ്യമായി ബാച്ചിലർ ഓഫ് പ്രൊസ്തെറ്റിക് ബിരുദ കോർഴ്സ്, കെയർ ഗിവേഴ്സ് ട്രെയിനിങ് പ്രോഗ്രാം എന്നിവ ആരംഭിച്ചു. പുനരധിവസചികിത്സാ മേഖലയിൽ വെർച്വൽ റീഹാബിലിറ്റേഷൻ, അക്വാട്ടിക് തെറാപ്പി തുടങ്ങിയ ആധുനിക ചികിത്സാ സംവിധാനങ്ങൾഇവിടെ നിലവിൽ ഉണ്ട്.
വർധിച്ച ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് നിപ്മർ വികസനത്തിനായി അധികം ഭൂമി ഏറ്റെടുക്കൽ, അനിമൽ അസിസ്റ്റഡ് തെറാപ്പി, ഭിന്നശേഷി സൗഹൃദ വസ്ത്ര നിർമാണം പുതിയ പ്രോഫഷണൽ കോഴ്സുകൾ ആരംഭിക്കൽ ഗവേഷണ പ്രവർത്തനങ്ങൾ എന്നീപദ്ധതികൾ നടപ്പിലാക്കും.
No Comment.