പാലക്കാട്: മദ്യ മയക്കുമരുന്ന് ലോട്ടറി മാഫിയകളാണ് പിണറായി സർക്കാരിനെ നിയന്ത്രിക്കന്നതെന്ന് എസ് ഡി പി കെ സംസ്ഥാന ജന.സെക്രട്ടറി റോയ് അറക്കൽ
പാലക്കാട് എലപ്പുള്ളിയിൽ ബ്രുവറി യൂണിറ്റിന് അനുമതി നൽകിയ സർക്കാർ തീരുമാനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കലക്ട്രേറ്റിന് മുന്നിൽ എസ് ഡി പി ഐ നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവും, മയക്ക് മരുന്നും,ചൂതാട്ടവും പ്രോത്സാഹിപ്പിക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നത് .ഓരോ സമയത്തും ഇവർക്ക് സഹായകമാകുന്ന നിലപാടുകൾ പിണറായി സർക്കാർ സ്വീകരിക്കുന്നു .കുടിവെള്ളത്തിന് പകരം വേണ്ടുവോളം മദ്യമാണ് കേരളത്തിൽ ഒഴുക്കുന്നത് . ഇതിനായി എന്തു വില കൊടുത്തും ബ്രുവറി യൂണിറ്റ് നടപ്പിലാക്കുമെന്നാണ് പിണറായിയും മന്ത്രിമാരും പറയുന്നത് .മദ്യ രാജാക്കന്മാരും, സുർണ്ണക്കടത്തുകാരും, ലഹരി മരുന്ന് മാഫിയകളുമടങ്ങുന്ന അഴിമതിക്കാരും, കൊള്ളക്കാരുമാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി സ്വാഗതവും, ജില്ലാ ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.
വിവരാവകാശ പ്രവർത്തകൻ നിജാമുദ്ദീൻ മുതലമട, മനുഷ്യവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി,
പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി കെ മായാണ്ടി,
മനുഷ്യാവകാശ പ്രവർത്തകൻ കാർത്തികേയൻ,
വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സമിതിയംഗം ബാബിയ സംസാരിച്ചു
No Comment.