വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെയുംസോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ യുവജന ദിനം ( വിവേകാനന്ദ ജയന്തി) ആചരിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു.പി. വർഷ സ്വാഗതം പറഞ്ഞു. കെ. വിസ്മയ, എം.വൈഷ്ണവ് എന്നിവർ ആശംസകൾ നേർന്നു.കെ.സംവൃത സുനിൽ, പി.ആർ ദീഷ എന്നിവർ ഡിജിറ്റൽ കുറിപ്പും എം.അനന്യ, സി. നന്ദന കൃഷ്ണ എന്നിവർ ഡിജിറ്റൽ പതിപ്പും അഭിനവ്.സി.മോഹൻ, എം.വിഷ്ണു എന്നിവർ സ്ലൈഡ് ഷോയും ടി.എസ് സഞ്ജീവ് മലയാളം പ്രസംഗവും പി.അഞ്ജന കൃഷ്ണൻ ഇംഗ്ലീഷ് പ്രസംഗവും അവതരിപ്പിച്ചു.കെ.ജിഷ്ണ നന്ദി രേഖപ്പെടുത്തി.
No Comment.