ചെർപ്പുളശ്ശേരി. മാങ്ങോട് വീരമംഗലത്തുള്ള ലക്ഷംവീട് കോളനിയിൽ മുഹമ്മദ് ഷജീർ എന്നയാളുടെ വീടു കുടിയിരുപ്പ് ചടങ്ങ് നടക്കുന്നതിനിടയിൽ ആണ് സംഭവം ഉണ്ടായത്. ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കാതെ ആണ് മുഹമ്മദ് മുസ്തഫ 29 S/O മുഹമ്മദാലി ഒറവകീഴായിൽ വീട് കൊളപ്പിട, മാരായമംഗലം എന്നയാൾ വന്നത് എന്നും ഭാര്യവീട്ടുകാരുമായി ഇയാൾകുറച്ചു ദിവസമായി പ്രശ്നത്തിൽ ആയിരുന്നു എന്നും പോലിസ് പറയുന്നു.ചടങ്ങിൽ പങ്കെടുക്കാൻ വന്ന ഇയാൾ ഭാര്യാ പിതാവിനെ മനഃപൂർവ്വം ആണ് കത്തിയെടുത്ത് കുത്തിയത് എന്ന് പോലീസ് പറഞ്ഞു.മുഹമ്മദ് മുസ്തഫ ഇതിനു മുൻപ് രണ്ടു കേസിൽ ഉൾപ്പെട്ടപ്രതിയാണ്,മുഹമ്മദ് മുസ്തഫ യെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു , മുൻപ് ഉൾപ്പെട്ട കേസുകളിലെ ജാമ്യം റദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ചേർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ SHO ശശി കുമാർ. ടി അറിയിച്ചു
No Comment.