anugrahavision.com

വ്യസനസമ്മേതം ബന്ധുമിത്രാദികൾ” പൂർത്തിയായി.

കൊച്ചി. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,
സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമ്മേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
” വാഴ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു.
വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.
എഡിറ്റർ-ജോൺകുട്ടി,
സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-അനീഷ് നന്ദിപുലം,
പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,മേക്കപ്പ്-സുധി സുരേന്ദ്രൻ,
കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ,സ്റ്റിൽസ്-ശ്രീക്കുട്ടൻ എ എം,പരസ്യകല-പ്രിപ്വേവ് കളക്റ്റീവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവൻ അബ്ദുൾ ബഷീർ,
സൗണ്ട് ഡിസൈൻ-അരുൺ മണി, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ-സുജിത് ഡാൻ,ബിനു തോമസ്,
പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ വി,മാർക്കറ്റിംഗ്-ടെൻ ജി മീഡിയ,പി ആർ ഒ -എ എസ് ദിനേശ്.

Spread the News
0 Comments

No Comment.