വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പരിസ്ഥിതി ക്ളബ്ബിൻ്റെയും ടീൻസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ എം ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.കെ ആര്യ പ്രകാശ് സ്വാഗതവും പി എസ് അൻഷിക നന്ദിയും പറഞ്ഞു.സ്ക്കൂൾ ലീഡർ കെ അഭിനവ് കൃഷ്ണ ആശംസകൾ നേർന്നു.പി ശിഖ, പി പി അശ്വതി, പി അനഘ, കെ എ അരുണിമ, എൻ കെ നിയകൃഷ്ണ, എം ആര്യ എന്നിവർ കവിതാലാപനം നടത്തി.പി വർഷ മലയാളം പ്രസംഗവും ടി എസ് സഞ്ജീവ് ഇംഗ്ലീഷ് പ്രസംഗവും അവതരിപ്പിച്ചു.
No Comment.