വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ ഭരണഘടനാ ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി അജിത് തമ്പാൻ കെ അധ്യക്ഷത വഹിച്ചു.അർച്ചന.പി സ്വാഗതം പറഞ്ഞു. അശ്വതി കെ.ആർ ആശംസകൾ നേർന്നു. അരുണിമ കെ എ, നിയകൃഷ്ണ എൻ.കെ എന്നിവർ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. മൗലികാവകാശങ്ങളെക്കുറിച്ച് ഗൗരി നന്ദ കെ, അതുൽ കൃഷ്ണ എം എന്നിവർ സ്ലൈഡ് ഷോയും മൗലിക കർത്തവ്യങ്ങളെക്കുറിച്ച് അഭിനവ്.സി.മോഹൻ, നിയകൃഷ്ണ എൻ.കെ എന്നിവർ ഡിജിറ്റൽ കുറിപ്പും നിർദ്ദേശക തത്വങ്ങളെക്കുറിച്ച് അരുണിമ കെ.എ, വൈഷ്ണവ് എം എന്നിവർ കുറിപ്പും അവതരിപ്പിച്ചു. മൗലിക കർത്തവ്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ശിവാനി പി ബി പ്രസംഗിച്ചു.സഞ്ജീവ് ടി.എസ് ഇംഗ്ലീഷ് പ്രസംഗം അവതരിപ്പിച്ചു. അരുണിമ കെ എ ,നിയകൃഷ്ണ എൻ.കെ എന്നിവർ ദേശഭക്തിഗാനം അവതരിപ്പിച്ചു. അരുണിമ കെ എ നന്ദി രേഖപ്പെടുത്തി.പ്രത്യേക അസംബ്ലി നടത്തി.ഹർഷ.പി ഭരണഘടനയുടെ ആമുഖം വായിച്ചു.
No Comment.