പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചെർപ്പുളശ്ശേരി പോലീസും രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വാഗണർ കാറിൽ കടത്തിയ 24.40 ഗ്രാം മെത്താഫെറ്റമിനുമായി 1 ആഷിഖ് വയസ്സ് 40 , S/O അബ്ബാസ്, ആലിയത്തൊടി വീട്, കച്ചേരിക്കുന്ന് , ചെർപ്പുളശ്ശേരി , പാലക്കാട് ജില്ല
2 . അക്ബർ സാദത്ത് S/O നിസാർ , വയസ്സ് 24, കുളങ്ങരക്കാട്ടിൽ വീട്, കച്ചേരിക്കുന്ന്, ചെർപ്പുളശ്ശേരി, പാലക്കാട് ജില്ല എന്നിവരാണ് പോലീസിന്റെ പിടിയിൽ ആയത് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ പോലീസ് പിടിച്ചെടുത്തു . പ്രതികൾ ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് കൂടുതൽ അറസ്റ്റ് നടപടികൾ ഉണ്ടായേക്കുമെന്ന് ചെർപ്പുളശ്ശേരി പോലീസ് പറഞ്ഞു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ. എസ്.പി സുന്ദരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ , എന്നിവരുടെ നേത്യത്വത്തിൽ മണ്ണാർക്കാട് സബ്ബ് ഡിവിഷൻ ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ വിവേകിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചെർപ്പുളശ്ശേരി പോലീസും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും , പ്രതികളേയും പിടികൂടിയത്.
No Comment.