കോഴിക്കോട്: രണ്ടു ദിവസമായി കോഴിക്കോട് നടന്ന എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ പാര്‍ട്ടിയുടെ 2024-27 കാലയളവിലേക്കുള്ള സംസ്ഥാന പ്രവര്‍ത്തക സമിതിയെയും സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സി പി എ ലത്തീഫ് (മലപ്പുറം) നെയും വൈസ് പ്രസിഡന്റുമാരായിý
പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (കോട്ടയം) എന്നിവരെയും തിരഞ്ഞെടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി പിആര്‍ സിയാദ്, പിപി റഫീഖ്, റോയ് അറയ്ക്കല്‍, പികെ ഉസ്മാന്‍, കെകെ അബ്ദുല്‍ ജബ്ബാര്‍, എന്നിവരെയും സെക്രട്ടറിമാരായി ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, അന്‍സാരി ഏനാത്ത്, എംഎം താഹിര്‍, മഞ്ജുഷ മാവിലാടം എന്നിവരെയും തിരഞ്ഞെടുത്തു. എന്‍ കെ റഷീദ് ഉമരി (കോഴിക്കോട്) ആണ് പുതിയ ട്രഷറര്‍. മൂവാറ്റുപുഴ അഷ്റഫ് മൗലവി, അജ്്മല്‍ ഇസ്മാഈല്‍, അഷ്റഫ് പ്രാവച്ചമ്പലം, വി എം ഫൈസല്‍, ജോര്‍ജ്ജ് മുണ്ടക്കയം, വി ടി ഇക്റാമുല്‍ഹഖ്, നിമ്മി നൗഷാദ്, ടി നാസര്‍, അഡ്വ. എ കെ സലാഹുദ്ദീന്‍, വി കെ ഷൗക്കത്ത് അലി എന്നിവരെ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുംബെ, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, ദേശീയ പ്രവര്‍ത്തക സമിതിയംഗം ദഹലാന്‍ ബാഖവി നേതൃത്വം നല്‍കി.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് സംസാരിച്ചു. വൈസ് പ്രസിഡന്റുമാര്‍ ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ സംബന്ധിച്ചു
No Comment.