പെരിന്തൽമണ്ണ : പതിനഞ്ചു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിയെ 70 വർഷം കഠിനതടവിനും 1.30 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. നെല്ലിശ്ശേരി തുറക്കൽ വീട്ടിൽ ടി. മുരളീധരനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പാണ്ടിക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴയടച്ചില്ലെങ്കിൽ മൂന്നു വർഷവും മൂന്നു മാസവും അധിക കഠിനതടവനുഭവിക്കണം. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
___
No Comment.