anugrahavision.com

ശിശുദിനത്തിൽ “അമ്മയുടെ പേരിൽ ഒരു മരം” പദ്ധതിയുമായി അടക്കാപുത്തൂർ സംസ്കൃതി

ചെർപ്പുളശ്ശേരി: ഗവൺമെന്റ് ഓഫ് ഇന്ത്യ നാഷണൽ മെഡിസിനൽ പ്ലാൻസ് ബോർഡിന്റെയും കേരള( തൃശൂർ പീച്ചി) ഫോറസ്റ്റ് റിസർച്ച് സെന്ററിണ്ടയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന “അമ്മയുടെ പേരിൽ ഒരു മരം “എന്ന പദ്ധതി ശിശുദിനത്തിൽ തുടക്കം കുറിച്ചു അടയ്ക്കാപുത്തൂർ സംസ്കൃതി എല്ലാവർഷവും ശിശുദിനത്തിൽ സംഘടിപ്പിക്കുന്ന “ചങ്ങാതിക്കൂട്ടം” ഏകദിന ശില്പശാലയിൽ ചെർപ്പുളശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് 100 വൃക്ഷത്തൈകൾ വിതരണം ചെയ്തു ബഹുമാനപ്പെട്ട ഒറ്റപ്പാലം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി ജിനേഷ് കണിക്കൊന്ന തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക എം.ഗീതാകുമാരി,എസ് പി സി ഇൻ ചാർജ് ഷീബ പി. എൻ, ദീപ പി. കെ,സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, യു. സി.വാസുദേവൻ, കെ. ടി.ജയദേവൻ, പ്രസാദ് കരിമ്പുഴ, ഗോവിന്ദൻ വീട്ടിക്കാട് , സനിൽ കളരിക്കൽ, സന്തോഷ് കുറുവട്ടൂർ, മാസ്റ്റർ ശിവപാർവ്വൺ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ ഈയിടെ ചെറുപ്പളശ്ശേരി ഉപജില്ലാ കലോത്സവത്തിൽ വയലിൻ മത്സരവേദിയിൽ വൈറലായ വൈഗയെ മൊമെന്റോ നൽകി ആദരിച്ചു

Spread the News
0 Comments

No Comment.