വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സി വി രാമൻ ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സയൻസ് ക്ലബ്ബ് കൺവീനർ വി.വിദ്യ അധ്യക്ഷത വഹിച്ചു.ഹർഷ.പി സ്വാഗതം പറഞ്ഞു.’നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകളും ആശങ്കകളും’ എന്ന വിഷയത്തെക്കുറിച്ച് സഞ്ജീവ്.ടി.എസ് പ്രസംഗിച്ചു ‘ഭൗതിക ശാസ്ത്രരംഗത്ത് സി.വി രാമൻ്റെ സംഭാവനകൾ’ എന്ന വിഷയത്തെക്കുറിച്ച് ജിഷ്ണ.കെ പ്രസംഗിച്ചു. അഭിനവ്.സി.മോഹൻ നന്ദി രേഖപ്പെടുത്തി.ഹർഷ.പി, അതുല്യ.എ, ശിവാനി.പി.ബി, അർച്ചന.പി, ഗൗരി നന്ദ.കെ, അനുശ്രീ.ടി എന്നിവർ സ്ലൈഡ് ഷോ അവതരിപ്പിച്ചു. ജിഷ്ണ.കെ, വിസ്മയ.കെ, സംവൃത സുനിൽ എന്നിവർ ഡിജിറ്റൽ പതിപ്പ് പ്രദർശിപ്പിച്ചു.
No Comment.