anugrahavision.com

മുന്‍ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഘാനയില്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ജവഹര്‍ നഗര്‍ കെ.വി ഗാര്‍ഡന്‍സ്(കെവിജി-5) കുലീനയില്‍ എന്‍. ശ്രീകുമാര്‍(റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്-66) ഘാനയില്‍ വാഹന അപകടത്തില്‍ അന്തരിച്ചു. ഘാനയില്‍ ഓര്‍ഗാനിക് ഫാമിംഗ് കണ്‍സള്‍ട്ടന്റ് ആയി ആറുവര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. രാമനഡജ ഫൗണ്ടേഷന്‍ എന്ന പേരില്‍ സ്ഥാപനവും നടത്തിയിരുന്നു.

ഘാനയുടെ തലസ്ഥാനമായ അക്രയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള താമസസ്ഥലത്തു നിന്നും അക്രയിലേക്ക് ടാട്രി എന്നറിയപ്പെടുന്ന മിനി ബസ്സില്‍ വരുന്ന വഴിയാണ് അപകടമുണ്ടായത്. ബസ്സിന്റെ പിന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ശ്രീകുമാറിന്റെ ഘാനയിലെ മലയാളി സുഹൃത്തായ ജോഷ്വ ആണ് കഴിഞ്ഞ 30-ാം തീയതി അപകടം നടന്ന വിവരവും  (6/11) പുലര്‍ച്ചെ മരണം നടന്ന വിവരവും ബന്ധുക്കളെ അറിയിച്ചത്.

Spread the News
0 Comments

No Comment.