ചളവറ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ സർഗ്ഗോത്സവം സംഘടിപ്പിച്ചു . കേരളപ്പിറവി ശ്രേഷ്ഠഭാഷാ ദിനത്തോടനുബന്ധിച്ചു വിവിധ സ്കൂളുകളിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അതോടൊപ്പം നടന്നു , PTA പ്രസിഡന്റ് എൻ മനോജിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ എം പി ഗോവിന്ദരാജൻ ഉദഘാടനം ചെയ്തു . പ്രിൻസിപ്പൽ കെബി സുനിൽരാജ് സ്വാഗതം ആശംസിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി മുഹമ്മദ് ജാബിർ , ചളവറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി കെ അനിൽ കുമാർ , ഹെഡ്മിസ്ട്രസ് എ.സി രജിത മാനേജ്‌മന്റ് പ്രതിനിധി എ ചന്ദ്രമോഹൻ സ്റ്റാഫ് സെക്രട്ടറി സി ഉണ്ണികൃഷ്ണൻ, കെ വി യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, ചളവറ യുപി സ്കൂൾ അദ്ധ്യാപിക ജയശ്രി എന്നിവർആശംസയർപ്പിച്ചു സംസാരിച്ചു . വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവിത രചന മത്സരത്തിൽ കയ്യിലിയാട് കെ.വി യുപി സ്കൂൾ 5ക്ലാസ് വിദ്യാർത്ഥിനി നന്ദന എസ് വി . ഒന്നാം സ്ഥാനം കരസ്ഥമാക്കി . ചളവറ എ.യു.പി സ്കൂളിലെ 7 ക്ലാസ് വിദ്യാർത്ഥിനി ഹിബ മറിയം ടി രണ്ടാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ .സി പി ആർ എൽ പി സ്കൂൾ വിദ്യാർത്ഥിനി നിരഞ്ജന.പി , മുണ്ടക്കോട്ടു കുറുശ്ശി എ.എം.യു. പി സ്കൂൾ വിദ്യാർത്ഥിനി അവനിക രാജ് എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.പങ്കെടുത്ത മുഴുവൻപേരെയും ചടങ്ങിൽ ആദരിച്ചു . അധ്യാപകരായ സുനിൽ .പി കെ , രതീദേവി എ , സ്മിത പിവി , മൃദുല എം.കെ , വിനീത്കൃഷ്ണൻ കെ.ടി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.വിദ്യാരംഗം കൺവീനർ ഷീന.പിസി നന്ദിയും പറഞ്ഞു . വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരുടെ വിവിധ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി .
No Comment.