anugrahavision.com

ഇനിയും* തുടങ്ങി

ഫ്ലവേഴ്സ് ചാനൽ ഫെയിം സനീഷ് മേലേപ്പാട്ട്,പാർത്ഥിപ് കൃഷ്ണൻ,ഭദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജീവ സംവിധാനം ചെയ്യുന്ന “ഇനിയും” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു.
നിർമ്മാതാവ് സുധീർ സി ബിയുടെ പിതാവ് ബാലകൃഷ്ണൻ സി എൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.Img 20241105 Wa0092
കൈലാഷ്,റിയാസ് ഖാൻ,ദേവൻ,ശിവജി ഗുരുവായൂർ,സ്ഫടികം ജോർജ്,വിജി തമ്പി, ചെമ്പിൽ അശോകൻ, നന്ദകിഷോർ,ഡ്രാക്കുള സുധീർ,അഷ്റഫ് ഗുരുക്കൾ,ലിഷോയ്, ദീപക് ധർമ്മടം, ഭദ്ര,
അംബികാ മോഹൻ, രമാദേവി,മഞ്ജു,ആശ, പാർവ്വണ
എന്നിവരോടൊപ്പം, അഷ്ക്കർ സൗദാൻ അതിഥി താരമായും അഭിനയിക്കുന്നു.Img 20241105 Wa0093
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി ബി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു.
നിർമ്മാതാവ് സുധീർ സി ബി തന്നെ ഈ ചിത്രത്തിന്റെ
കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ് “ഇനിയും”.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ,ഗോകുൽ പണിക്കർ,യദീന്ദ്രനാദ് തൃക്കൂർ എന്നിവരുടെ വരികൾക്ക്
മോഹൻ സിത്താര,
സജീവ് കണ്ടര്,പി ഡി തോമസ്
എന്നിവർ സംഗീതം പകരുന്നു.
എടപ്പാൾ വിശ്വം,ശ്രുതി ബെന്നി,കൃഷ്ണ രാജൻ
എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം- മോഹൻ സിത്താര. എഡിറ്റിംഗ്-രഞ്ജിത്ത്.
പ്രൊഡക്ഷൻ കൺട്രോളർ-ഷറഫു കരൂപ്പടന്ന,കല-ഷിബു അടിമാലി, സംഘട്ടനം-അഷ്റഫ് ഗുരുക്കൾ, അസോസിയേറ്റ് ഡയറക്ടർ-ജയരാജ്, അസിസ്റ്റന്റ് ഡയറക്ടർ- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമർ-നൗഷാദ് മമ്മി,മേക്കപ്പ്-ബിനോയ് കൊല്ലം,കോസ്റ്റ്യൂസ്- റസാഖ് തിരൂർ,
സ്റ്റിൽസ്- അജേഷ് ആവണി, ഫിനാൻസ് കൺട്രോളർ-ബാബു ശ്രീധർ,രമേഷ്,
പി ആർ ഒ-എ എസ് ദിനേശ്.Img 20241105 Wa0091

Spread the News
0 Comments

No Comment.