anugrahavision.com

ഓഫീസ്സർ ഓൺ ഡ്യൂട്ടി” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

കൊച്ചി. കുഞ്ചാക്കോ ബോബൻ,പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന
“ഓഫീസ്സർ ഓൺ ഡ്യൂട്ടി” എന്ന ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി,
വിശാഖ് നായർ, മുത്തുമണി,ജയകുറുപ്പ്, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
സംവിധായകൻ ഷാഹി
കബീർ എഴുതുന്നു.
സൂപ്പർഹിറ്റ് ചിത്രം ‘പ്രണയ ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച നടനാണ് ജിത്തു അഷറഫ്.
ചിത്രസംയോജനം- ചമൻ ചാക്കോ, സംഗീതം-ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ-ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ-രാഹുൽ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി-അൻസാരി നാസർ,സ്പോട്ട് എഡിറ്റർ-ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട്ട് ഡയറക്ടർ-രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ് സേവ്യർ, സ്റ്റിൽസ്-നിദാദ് കെ എൻ, പി ആർ ഒ-എ എസ് ദിനേശ് .

Spread the News
0 Comments

No Comment.