anugrahavision.com

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ ഐക്യരാഷ്ട്ര ദിനാചരണം നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യരാഷ്ട്ര ദിനാചരണം ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ ആശംസകൾ നേർന്നു. അശ്വതി പി.പി (10 എ) സ്വാഗതവും അനന്യ പി.ആർ (10 എ) നന്ദിയും പറഞ്ഞു.ഐക്യരാഷ്ട്ര സഭയെക്കുറിച്ച് ആര്യ.എം (8 എ), നിയകൃഷ്ണ എൻ.കെ (8 എ), ശിവാനി പി.ബി(8 എ), അർച്ചന പി ( 8 എ) എന്നിവർ കുറിപ്പ് അവതരിപ്പിച്ചു.ഐക്യരാഷ്ട്ര സഭ – നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ അഞ്ജന കൃഷ്ണൻ.പി (10 എ), അർച്ചന കെ.എസ് (10 എ), അൻഷിക പി.എസ് (10 എ), ശ്രേയകൃഷ്ണ.പി (10 എ) എന്നിവർ പങ്കെടുത്തു. ആര്യ പ്രകാശ്.കെ (10 എ) മോഡറേറ്ററായി പങ്കെടുത്തു.വിഷ്ണു എം (10 എ ), സഞ്ജീവ് ടി.എസ് (8 എ ) എന്നിവർ ഡിജിറ്റൽ പതിപ്പ് അവതരിപ്പിച്ചു.Img 20241025 Wa0166

Spread the News
0 Comments

No Comment.