anugrahavision.com

ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്

ഇരിങ്ങാലക്കുട : ഓട്ടിസത്തിൻ്റെ പരിമിതികൾ കടന്ന് നിപ്മറിലെ പൂജാ രമേശിന്റെ സംഗീതക്കച്ചേരി.

സംഗീത സപര്യയ്ക്ക് പരിധികളില്ലെന്നു തെളിയിക്കുകയായിരുന്നു പൂജ രമേശ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂർ കേന്ദ്രമായ സൗത്ത് സോൺ കൾച്ചറൽ സെന്ററും നിപ്മറും സംയുക്തമായാണ് പൂജാരമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സൌത്ത് സോൺ കൾച്ചറൽ സെന്ററിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആർ. ഉമ്മശങ്കർ മുഖ്യ പ്രഭാഷണം നടത്തി. നിപ്മർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ആർ. ജോജോ, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സന്ധ്യാ നൈസൺ എന്നിവർ സന്നിഹിതരായിരുന്നു. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു, സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് അഫീസർ ജോൺസൺ നന്ദിയും പറഞ്ഞു. ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്സിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഈ. എൻ റംസാന, സംസ്ഥാന ഭിന്ന ശേഷി കലാമേളയിൽ ലളിത ഗാനത്തിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ ചാരുദത്ത് എസ് പിള്ള ചാലക്കുടി തലത്തിൽ സി ഗ്രേഡ് നേടിയ ജെംലിൻ ബിനോയ് എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.

Spread the News
0 Comments

No Comment.