anugrahavision.com

അസൗകര്യങ്ങളുടെ നടുവിൽ കൊടികുത്തിമല ടൂറിസം കേന്ദ്രം

പെരിന്തൽമണ്ണ. അവധി ദിവസങ്ങളിൽ നിരവധി ടൂറിസ്റ്റുകൾ എത്തുന്ന കേന്ദ്രമാണ് പെരിന്തൽമണ്ണക്ക് അടുത്ത് കൊടികുത്തിമല. ആയിരക്കണക്കിന് ജനങ്ങൾ ആണ് ഞായറാഴ്ച ദിവസങ്ങളിൽ കൊടികുത്തിമലയിൽ എത്തുന്നത്. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ടൂറിസം കേന്ദ്രത്തിലേക്ക് എത്തുന്നവരുടെ പ്രധാന പ്രശ്നം പാർക്കിംഗ് ഇല്ല എന്നുള്ളതാണ്. അയൽ ജില്ലകളിൽ നിന്ന് പോലും വാഹനങ്ങളിൽ ഇവിടേക്ക് എത്തുന്ന ടൂറിസ്റ്റുകൾ തങ്ങളുടെ വാഹനം നിർത്താൻ ഏറെ പ്രയാസംഅനുഭവിക്കുന്നു.മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തി മലയിൽ വാച്ച് ടവർ വിശാലമായ കുന്നിൻപുറം റിസോർട്ടുകൾ സ്വകാര്യ വ്യക്തികളുടെ പാർക്കുകൾ തുടങ്ങി നിരവധി ടൂറിസം കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അടിയന്തരമായി ഇവിടെ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് വേണ്ടതായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ്നാട്ടുകാരുടെ ആവശ്യം

Spread the News
0 Comments

No Comment.