anugrahavision.com

ചെർപ്പുളശ്ശേരി നഗരസഭയിൽ ഭരണസ്തംഭനമെന്ന് ബിജെപി* ഈ മാസം 24ന് പ്രതിഷേധ ധർണ്ണ നടത്തും

ചെർപ്പുളശ്ശേരി നഗരസഭയുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായെന്നും വികസന പദ്ധതികൾ പോയിട്ട് യാതൊരു തരത്തിലുള്ള ദൈനംദിന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പോലും ഭരണ നേതൃത്വം ശ്രമിക്കുന്നില്ലെന്നും ബിജെപി ചെർപ്പുളശ്ശേരി മുനിസിപ്പൽ നേതൃയോഗം ആരോപിച്ചു.
നഗരസഭയിലേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും മാസങ്ങൾക്കകം സ്ഥലം മാറി പോവുന്നത് സ്ഥിരം കാഴ്ചയാണ്. പൊതുമരാമത്ത് വിഭാഗത്തിൽ ജീവനക്കാരില്ലാത്തതിനാൽ നിർമ്മാണ പ്രവർത്തികളുടെ പെർമിറ്റും നമ്പറിംഗും ഉൾപ്പെടെ AE സെക്ഷൻ അവതാളത്തിലാണ്.
24-25വാർഷികപദ്ധതി നിർവഹണം,
മാലിന്യ സംസ്കരണം, തൊഴിലുറപ്പ് പദ്ധതി,
ഫ്രണ്ട് ഓഫീസ്
എന്നിങ്ങനെ സമസ്ത മേഖലകളിലും ഇടപെടുന്നതിൽ ഭരണ നേതൃത്വം പൂർണപരാജയമാണ്.
CPIM പാർട്ടി സമ്മേളനങ്ങൾ കൂടി തുടങ്ങിയതോടെ നഗരസഭ ഭരണസമിതി നേതൃത്വം തിരിഞ്ഞു പോലും നോക്കാത്ത നാഥനില്ലാ കളരിയായി നഗരസഭ ഓഫീസ് മാറിയിരിക്കുന്നു.

BJP ചെർപ്പുളശ്ശേരി മുനിസിപ്പൽ പ്രഭാരി വിപിൻ പുളിങ്ങര അധ്യക്ഷനായി.

മണ്ഡലം പ്രസിഡണ്ട് പി. ജയൻ യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി കെ.ഹരിദാസ്, ഏരിയ പ്രസിഡണ്ടുമാരായ വിനോദ് കണ്ണാട്ടിൽ,
ഇല്ലിക്കൽ ചന്ദ്രൻ,
നേതാക്കളായ സ്മിത.വി.എസ്, ടി. കൃഷ്ണകുമാർ, കെ.സൗമ്യ, ശ്രീകുമാരിചന്ദ്രൻ , സി.അനിത, എൻ. കവിത, ജി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Spread the News
0 Comments

No Comment.