anugrahavision.com

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ചരമവാർഷികം ഒക്ടോബര് 14 – ഗുരുസ്മരണദിനം ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിക്കുന്നു

വെള്ളിനെഴി.കഥകളിച്ചെണ്ടയിലെ ഇതിഹാസ പുരുഷൻ – കലാസാഗർ സ്ഥാപകൻ -കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ഭൗതിക ലോകത്തോട് വിട പറഞ്ഞിട്ട് ഈ വരുന്ന ഒക്ടോബർ 14ന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു. കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ സ്മരണാർത്ഥം വെള്ളിനേഴി ചെങ്ങണിക്കോട്ടുകാവ് ക്ഷേത്രാങ്കണത്തിൽ വച്ച് കഥകളി നാട്യാചാര്യൻ ക ലാമണ്ഡലം വാസുദേവൻ നായരെയും കഥകളി മദ്ദളഗുരു കലാമണ്ഡലം രാമൻകുട്ടിയെയും കഥകളി അണിയറ കാരണവർ . കലാമണ്ഡലം അപ്പുണിത്തരകനെയും ഒക്ടോബർ 14ന് കേരള സാംസ്കാരികവകുപ്പിന്റെ സഹകരണത്തോടെ കലാസാഗർ ആദരിക്കുന്നു.Kgvasu

Img 20240926 Wa0044

Img 20240926 Wa0016

പൊതുവാളിനെപോലെ കഥകളി ലോകത്ത് ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരൻമാർ അപൂര്‍വമാണ്. കഥാപ്രകൃതവും, കഥാപാത്ര പ്രകൃതിയും, ചടങ്ങിന്റെ ഗൗരവവും, അര്‍ത്ഥപൂര്‍ണ്ണമായ ഔചിത്യവും അതീവ ശ്രദ്ധയോടെ മനസ്സിരുത്തി അവയോട് ഇണങ്ങിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു. ആ പരമാചാര്യന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി വെള്ളിനേഴി ചെങ്ങണിക്കോട്ടുകാവ് ക്ഷേത്രാങ്കണത്തിൽ വച്ച് കലാസാഗർ ഗുരുസ്മരണദിനമായി ആചരിക്കുന്നു.

വൈകുന്നേരം 6 മണിക്ക് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ സ്മൃതി മണ്ഡപത്തിൽ വെച്ച് നടക്കുന്ന പരിപാടികളുടെ ആമുഖ പ്രഭാഷണവും സ്വാഗതവും ആനന്ദ് നിർവഹിക്കും. ടി കെ അച്യുതന്റെ, ( പ്രസിഡന്റ് കലാസാഗർ ) അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണായോഗം പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ( ചെയര്മാന് കേരള സംഗീത നാടക അക്കാദമി ) ഉദ്ഘാടനം ചെയ്യും. പണ്ഡിതരത്‌നം പി. കെ. മാധവൻ തന്റെ വിശിഷ്ട സാന്നിദ്ധ്യം കൊണ്ട് സമ്പന്ന മാക്കിയ സദസ്സിനു ഗുരുസ്മരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കും. കലാമണ്ഡലം ഉണ്ണികൃഷ്ണൻ അനുസ്മരണഭാഷണം ചെയ്യും. വെള്ളിനേഴി രാംകുമാർ നന്ദി രേഖപ്പെടുത്തും. ഗുരുശ്രേഷ്ഠരെ ആദരിച്ച ശേഷം നടക്കുന്ന പൂതനാമോക്ഷം കഥകളി യിൽ ലളിത 1 കുമാരി നന്ദന തെക്കുമ്പാട്, ലളിത 2 കുമാരി നർമ്മദ വാസുദേവൻ, മാസ്റ്റർ ജിഷ്ണു അത്തിപ്പറ്റ, മാസ്റ്റർ നിരഞ്ജൻ മോഹൻ (സംഗീതം) , . കലാമണ്ഡലം രഘുചന്ദ്രൻ (ഇടയ്ക്ക / ചെണ്ട), . കലാമണ്ഡലം ജയപ്രസാദ് (മദ്ദളം), മുതൽപ്പേർ പങ്കെടുക്കുന്ന കഥകളിക്ക് അണിയറ/അണിയലം രംഗശ്രീ, ഞാളാകുര്‍ശി ആണ്

Spread the News
0 Comments

No Comment.