anugrahavision.com

ഭാവസാന്ദ്രമായി ഭരത് സുന്ദറി ന്റെ കച്ചേരി

ചെർപ്പുളശ്ശേരി.പുത്തനാൽക്കൽ നവരാത്രി മണ്ഡപത്തിൽ സംഗീതോത്സവത്തിന്റെ പ്രാരംഭ ദിനം കൂടിയായ വ്യാഴാഴ്ച നടന്ന ഭരത് സുന്ദറിന്റെ കച്ചേരി ഭാ വസാന്ദ്രമായി. ഏറെ പ്രസിദ്ധമായ സ്വാമിനാഥ പരിപാലയമാം എന്ന നാട്ടുരാഗ കീർത്തനത്തിൽ ആയിരുന്നു തുടക്കം. ജനനീ നിനുവിനാ…. എന്ന രീതിഗൗള കീർത്തന ലയ ഭംഗിയാൽ ശ്രദ്ധേയമായി. തുടർന്ന് പന്തുവരാളിയുടെ ആലാപനവും, കീർത്തനവും ഗായകന്റെ കൈയ്യടക്കത്തിൽ ഒതുങ്ങി നിന്നു.. എസ് ആർ മഹാദേവ ശർമ വയലിനിയിലും, പാലക്കാട് ഹരിനാരായണൻ മൃദംഗത്തിലും, ഉടുപ്പി ശ്രീകാന്ത് ഗഞ്ചിറയിലും പക്കമേളം ഒരുക്കി.
നാളെ ( വെള്ളിയാഴ്ച ) വൈകിട്ട് 6 45 നു പൂർണിമ അരവിന്ദ് കച്ചേരി അവതരിപ്പിക്കും

Spread the News
0 Comments

No Comment.