anugrahavision.com

പ്രസിദ്ധമായ പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി

ചെർപ്പുളശ്ശേരി. നവരാത്രങ്ങളെ രാഗ താള ലയ വിസ്മയം തീർക്കുന്ന 29 മത് നവരാത്രി സംഗീതോത്സവത്തിന് ചെർപ്പുളശ്ശേരി പുത്തൻ ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി. സംഗീതോത്സവം വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി മമ്മി കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, രാഗ രത്നം മണ്ണൂർ രാജകുമാരനുണ്ണി,വാർഡ് കൗൺസിലർ അബ്ദുൽ ഗഫൂർ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഭവപ്രിയയുടെ പ്രാർത്ഥനയോടെ ആരംഭിച്ച നവരാത്രി സംഗീത സദസ്സിന് കെ ബി രാജാനന്ദൻ സ്വാഗതം പറഞ്ഞു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അനന്തു നന്ദി പറഞ്ഞു തുടർന്ന് കച്ചേരി ആരംഭിച്ചു

Spread the News
0 Comments

No Comment.