anugrahavision.com

നഗര നവീകരണത്തെ ശപിച്ച് നാട്ടുകാരും വ്യാപാരികളും

ചെർപ്പുളശ്ശേരി. നഗരം നവീകരണത്തിന്റെ ഭാഗമായി റോഡ് പണി തുടങ്ങിയിട്ട് മാസങ്ങളായി. ഒച്ചിന്റെ വേഗതയിൽ ഇഴയുന്ന റോഡ് പണിയാകട്ടെ കഴിയുന്നില്ലെന്ന് മാത്രമല്ല ജനങ്ങളുടെ ജീവിതമാകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പൊടി ശല്യമാണ് പ്രധാനപ്പെട്ട പ്രശ്നം എന്നും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ പോലും ആളെ കിട്ടാത്ത സ്ഥിതിയാണെന്നും വ്യാപാരികൾ പറയുന്നു. സദാസമയവും ഗതാഗതക്കുരുക്ക് ഇവിടെ അനുഭവപ്പെടുന്നു. ഇന്നുമുതൽ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും തുടങ്ങിയതോടെ ദൂര ദിക്കിൽ നിന്നും വരുന്ന വാഹനങ്ങൾ എവിടേക്ക് പോകണം എന്നറിയാതെ കഷ്ടപ്പെടുകയാണ്. ഇരുവശവും നിർത്തിയിരിക്കുന്ന സ്വകാര്യവാഹനങ്ങൾ ആകട്ടെ നിരത്തിലോടുന്ന ബസ്സുകളെയും ഓട്ടോറിക്ഷക്കാരെയും ബുദ്ധിമുട്ടിക്കുന്നത് ആയി ടാക്സി വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നു. അയ്യപ്പൻകാവ് മുതൽ പുത്തനാക്കൽ ഭഗവതി ക്ഷേത്രം വരെയാണ് ഇനി പ്രധാനമായും പണികൾ നടക്കാൻ ഉള്ളത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചുകൊണ്ട് പെട്ടെന്ന് തന്നെ നഗരനവീകരണം നടപ്പാക്കാൻ ആകും എന്നാണ് അധികൃതർ പറയുന്നത്

Spread the News
0 Comments

No Comment.