ചെർപ്പുളശ്ശേരി. പ്രസിദ്ധമായ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന് ലക്ഷങ്ങളുടെ സമ്മാനങ്ങളുമായി ആഘോഷ കമ്മിറ്റി ഒരുങ്ങിക്കഴിഞ്ഞു. സംഗീതോത്സവത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി 100 രൂപയ്ക്ക് ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് നിരവധി സമ്മാനങ്ങൾ ലഭിക്കും എന്നതിനാൽ സംഗീതോത്സവത്തിന്റെ ഭാഗമാകുന്നതോടൊപ്പം ഭാഗ്യ പരീക്ഷണം കൂടിയാണ് ഇവിടെ നടക്കുന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ബൈക്കുകളാണ് എന്നതാണ്ഏറ്റവും വലിയ പ്രത്യേകത.കൂടാതെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്ത് ഇരിപ്പുണ്ട്. ഒക്ടോബർ 3ന് വ്യാഴാഴ്ച തുടങ്ങുന്ന സംഗീതോത്സവം വിജയദശമി നാളിലാണ് അവസാനിക്കുന്നത്. പ്രശസ്തരും പാടി തെളിഞ്ഞ വരും, അടക്കം നിരവധി സംഗീതജ്ഞരാണ് 9 ദിവസത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നത്. സംഗീതോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി അറിയിച്ചു.
No Comment.