anugrahavision.com

Onboard 1625379060760 Anu

വാണീദേവി “ഹരിത ക്ഷേത്ര” പുരസ്കാരം രാജേഷ് അടക്കാപുത്തൂരിന്

ചെർപ്പുളശ്ശേരി : ചോറ്റാനിക്കര വാണിദേവി “പ്രകൃതിക്ഷേത്ര” പുരസ്കാരം അടക്കാപുത്തൂർ സംസ്കൃതിയുടെ പ്രതിനിധിയും പരിസ്ഥിതി പ്രവർത്തകനുമായ രാജേഷ് അടയ്ക്കാപുത്തുരിന് എർണാകുളം അയ്യപ്പസേവാസംഘം സംഘടിപ്പിക്കുന്ന ഒമ്പതാമത് പുരസ്കാര ചടങ്ങായ ആദരണീയo 2024 ൽ ഡോ : ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നാളെ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ പുരസ്കാരം സമർപ്പിക്കും ഇരുപതു വർഷത്തോളമായി പരിസ്ഥിതി രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതോടൊപ്പം തന്നെ, 2010 ൽ പി.വിജയൻ ഐപിഎസ് തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ക്ഷേത്രങ്ങൾ,പള്ളികൾ, ചർച്ചുകൾ തുടങ്ങിയ ആരാധനാലയങ്ങളെ ഹരിതാഭം ആക്കുക, പ്രകൃതി സൗഹൃദമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ നക്ഷത്രവനം, പൂജാപുഷ്പോദ്യാനം, തുളസീവനം,ഔഷധ വൃക്ഷോദ്യാനം, വൃക്ഷപ്രസാദം തുടങ്ങിയ പദ്ധതികൾ സംസ്കൃതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളാണ് രാജേഷിനെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും, സമൂഹത്തിലെ നാനാ തുറകളിൽ തങ്ങളുടേതായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പതിപ്പിച്ച പ്രമുഖ വ്യക്തികളെ കൂടി ആദരിക്കുന്നുണ്ടെന്നും സംഘടനാ ഭാരവാഹികളായ വി. ശശിധരൻ,ടി.എൻ. പ്രതാപൻ തുടങ്ങിയവർ അറിയിച്ചു. ഈ പുരസ്കാരത്തിന് രാജേഷിനെ തെരഞ്ഞെടുത്തത് സംസ്കൃതിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും ഇത് തുടർപ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും അതോടൊപ്പം തന്നെ കൂടുതൽ ഉത്തരവാദിത്വവുമാണെന്ന് സംസ്കൃതി പ്രവർത്തകരായ യു.സി. വാസുദേവൻ, എം.പി. പ്രകാശ് ബാബു, എ.രാജൻ, കെ.ടി. ജയദേവൻ, സനിൽ കളരിക്കൽ, ഗോവിന്ദൻ വീട്ടിക്കാട്, പ്രസാദ് കരിമ്പുഴ തുടങ്ങിയവർ അറിയിച്ചു

Spread the News
0 Comments

No Comment.