തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ഗേൾസ് വിഭാഗത്തിൽ മലപ്പുറത്തിന് മൂന്നാം സ്ഥാനം.
പ്രാഥമിക ഘട്ടങ്ങളിൽ ഇടുക്കിയെയും നിലവിലെ ജേതാക്കളായ കണ്ണൂരിനെയും പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ച മലപ്പുറം സെമി ഫൈനൽ മത്സരത്തിൽ ശക്തരായ എറണാകുളത്തിനെതിരെ ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു
ശേഷം നടന്ന ലൂസേസ് ഫൈനലിൽ പാലക്കാടിനെ മൂന്നു ഗോളിന് പരാജയപ്പെടുത്തിയാണ് മലപ്പുറം കരസ്ഥമാക്കിയത്.
കോച്ച് സുഹൈൽ (ഡീ യു എച്ച്.എസ്.എസ് തൂത) അസിസ്റ്റന്റ് കോച്ച് നുഫൈൽ മാനേജർ സജ്നാ പി നിലമ്പൂർ എന്നിവരാണ് ടീമിന് നേതൃത്വത്തിൽ നൽകിയത്
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മലപ്പുറം ജില്ലാ ടീമിൽ നിന്ന് ജമ്മു കാശ്മീരിൽ നടക്കുന്ന നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള സംസ്ഥാന ടീമിലേക്ക് അലീന,മാളവിക, ജിഷ്നാ ജോഷി എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു…
No Comment.