പാലക്കാട്ടെ സൃഷ്ട്യുന്മുഖ കൂട്ടായ്മയായ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനും , ഇൻസൈറ്റിന്റെ ഫെസ്റ്റിവലുകളുടെ ഡയറക്ടറുമായ ശ്രീ .കെ. വി. വിൻസെന്റിന്റെ ദൃശ്യകവിതകളുടെ സമാഹാരമായ “ഉൾക്കാഴ്ചകൾ ” പ്രകാശനം ചെയ്തു.
2024 സെപ്തംബര് 28 നു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പാലക്കാട് പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ ഹാളിൽ ഇൻസൈറ്റ് പ്രസിഡന്റ് കെ. ആർ. ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ചു പാലക്കാട്ടെ കലാ-സാമൂഹ്യ- സാംസ്കാരിക നായകൻടി. ആർ. അജയൻ പ്രസിദ്ധ ചെറുകഥാകൃത്ത് ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയ്ക്കു ” ഉൾക്കാഴ്ചകൾ” എന്ന കൃതിയുടെ ആദ്യ പ്രതി നൽകിക്കൊണ്ടാണ് തിരുവനന്തപുരം പേപ്പർ പുബ്ലിക്ക പ്രസാധനം നിർവ്വഹിച്ച “ഉൾക്കാഴ്ചകൾ ” പ്രകാശനം ചെയ്തത്.
പാലക്കാട്ടെ കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോ .മുരളി , ഫാറൂഖ് അബ്ദുൽ റഹിമാൻ , മോഹൻദാസ് ശ്രീകൃഷ്ണപുരം, ഹരിഹരൻ, നാരായണണൻകുട്ടി, ജയപ്രകാശ്, മിനി പൂങ്ങൊട്, അന്റോപീറ്റർ,പദ്‌മനാഭൻ ഭാസ്കരൻ, സുജാതൻ, മേതിൽ കോമളൻകുട്ടി, പ്രസാധകൻ അൻസാർ വർണ്ണിക എന്നിവർ സംസാരിച്ചു. കെ. വി. വിൻസെന്റ് മറുമൊഴി നടത്തി.
മാണിക്കോത്ത് മാധവദേവ് സ്വാഗതവും, സി.കെ. രാമകൃഷ്ണൻ നന്ദിയും രക്ഷപ്പെടുത്തി.
തുടർന്ന് കെ. വി.വിൻസെന്റ് ചിത്രീകരിച്ച ഹൈക്കു ചിത്രങ്ങളുടെ പ്രദർശനവും നടത്തി.
പങ്കെടുത്തവർക്കേല്ലാം നന്ദി