ചെർപ്പുളശ്ശേരി. ഈ വർഷം ഒക്ടോബർ 16, 17, 18, 19 തീയതികളിൽ അടയ്ക്കാപുത്തൂർ ശബരി പി. ടി. ബി.സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടക്കുന്ന ചെർപ്പുളശ്ശേരി ഉപജില്ലാ കായിക മേളയുടെ സ്വാഗതസംഘ രൂപീകരണയോഗം വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസി. കെ ജയലക്ഷമി ഉത്ഘാടനം. ചെയ്തു. വാർഡ് മെമ്പർ കെ. പ്രേമ അദ്ധ്യക്ഷയായിരുന്നു. എ. ഇ. ഒ . ഇ. രാജൻ, വാർഡ് മെമ്പർ കെ.സി. ശങ്കരൻ , ഹെഡ്മാസ്റ്റർ കെ.രാജീവ്, പി.ടി.എ പ്രസി .കെ. ടി. ഉണ്ണികൃഷ്ണൻ, എഛ്. എം. ഫോറം കൺവീനർ ടി.രാഘവൻ , സ്ക്കൂൾ മാനേജമെൻ്റ് പ്രതിനിധികളായ കെ ബാലചന്ദ്രൻ, പി. വിനോദ്,
മുൻ പ്രധാനാധ്യാപകരായ കെ.ആർ.വേണുഗോപാൽ, എം. പ്രശാന്ത്,
എന്നിവർക്ക് പുറമെ ഡോ. കെ അജിത്, രാംകുമാർ, റോസ്കുമാർ എന്നിവരും ആശംസകൾ അർപ്പിച്ചു .
ഉപജില്ലാ കായികാദ്ധ്യാപക സംഘടനാ സെക്രട്ടറി എം.പി. അനിൽകുമാർ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.
പ്രിൻസിപ്പൽ ടി.ഹരിദാസ് സ്വാഗതവും രാംദാസ് നന്ദിയും രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസി. കെ. ജയലക്ഷമി (ചെയർപേഴ്സൺ ) പ്രിൻസിപ്പൽ ടി. ഹരിദാസ് ( ജനറൽ കൺവിനർ ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.
No Comment.