വെള്ളിനെഴി.സ്ഥാപന തല ഭൗതിക സൗകര്യങ്ങൾ സേവന ഗുണനിലാര മാനദണ്ഡങ്ങളു’ടെ ബഹുമുഖ ആവർത്തിതപരിശോധനകൾക്കൊടുവിൽ ഗുണനിലവാര പദവി ലഭിക്കുന്ന ജില്ലയിലെ ഒൻപതാമത്തെയും ശ്രീകൃഷ്ണപുരം ബ്ലോക്കിലെ നാലാമത്തെ ആരോഗ്യ സ്ഥാപനമാണ് അടക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം
വൃത്തിയായ ആശുപത്രി അന്തരീക്ഷം
ശാസ്ത്രീയ മാലിന്യ സംസ്കരണം
പൂർണമായും കടലാസ് രഹിത ഇ ഹെൽത്ത് സമ്പ്രദായം വഴി കാര്യക്ഷമമായ രോഗി സേവനം
മികച്ച ലബോറട്ടറി ഫാർമസി
ശിശു സൗഹൃദ ആശുപത്രി
ബാലോദ്യാനം ഔഷധ
ഉദ്യാനം ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നീ നേട്ടങ്ങൾ വിലയിരുത്തപ്പെട്ടു
കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിലും ഗർഭകാല ആരോഗ്യ സേവനങ്ങളിലും സമ്പൂർണ നേട്ടം ,
സ്ഥാപന പരിധിയിൽ വിവിധ ദേശീയ ആരോഗ്യ പരിപാടികളുടെ ഫലപ്രദവും ജനകീയവുമായ നടത്തിപ്പും പകർച്ചവ്യാധി രോഗങ്ങളുടെ പ്രതിരോധ മികവും വിലയിരുത്തപ്പെട്ടു
തദ്ദേശസ്ഥാപന പാലിയേറ്റീവ് പരിചരണ സേവനങ്ങളിലെ ജനകീയ പങ്കാളിത്തവും ഡോക്ടർ ഹോം കെയർ പദ്ധതി വൈവിധ്യങ്ങളും ദേശീയ പരിശോധകരുടെ പ്രശംസ വാങ്ങി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ജയലക്ഷ്മി ചെയർപേഴ്സണും ഡോ മുഹമ്മദ് ഷരീഫ് കൺവീനറുമായ ആശുപതി മാനേജ്മെൻ്റ്
കമ്മിറ്റി കൃത്യമായ ഇടവേളകളിൽപ്രവർത്ത
അവലോകനം നടത്തിയാണ് ഈ നേട്ടത്തിലെത്തിയത്
അടക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം ടീമിന് ആശംസകൾ നേരുന്നതായും
ഗ്രാമപഞ്ചായത്തിലെ വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രവും
ദേശീയ ഗുണനിലവാര പദവി ഒരുക്കത്തിലാണെന്നും
പ്രസിഡണ്ട് അറിയിച്ചു
No Comment.