എസ്എൻഎസ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഓണം വിത്ത് മുത്തശ്ശി എന്ന ഓണപ്പാട്ട് യുട്യൂബിൽ പുറത്തിറങ്ങി. സംഗീതസംവിധായകനും പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്ററുടെ ആശംസകളോടെയാണ് ഗാനം അവതരിപ്പിക്കുന്നത്. അജ്മാനിൽ സംഗീതാധ്യാപകനായ പ്രവാസി സംഗീത സംവിധായകനും ഗായകനുമായ ശ്രീഹരി ശ്രീകൃഷ്ണപുരമാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.
ബാബു പാണക്കാട് രചിച്ച ഗാനം ആലാപിച്ചിരിക്കുന്നത് ശിവന്യ സുനിലാണ്. സംഗീത ഉണ്ണി, ലക്ഷ്മി ഗോപാലകൃഷ്ണൻ, ജനിസ് അന്ന ജോൺസൻ, വൈഗ വിനോദ് മേനോൻ, സനിഗ് ശ്രീഹരി എന്നിവരും പാടിയിട്ടുണ്ട്. ആയ ദ്യുതി ദേവരാജനാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ദേവൻ തിരുവഴിയോടിന്റെ സംവിധാനത്തിൽ ക്യാമറയും എഡിററ്റിങ്ങും ചെയ്തിരിക്കുന്നത് സുനിൽ ചിത്രയാണ്
ഒറ്റപ്പാലം വള്ളുവനാട് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വാണിയംകുളത്ത് പ്രവർത്തിക്കുന്ന വള്ളുവനാട് മാതൃ സദനത്തിലെ അമ്മമാരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. വള്ളുവനാട് ട്രസ്റ്റ് ഭാരവാഹികളായ കെ.കെ. മനോജ് മാസ്റ്റർ, ഒ.പി.രാം കുമാർ, ജനാർദ്ദനൻ കൂനത്തറ, ചന്ദ്രൻ കല്ലിപ്പാടം എന്നിവർ നേതൃത്വം നൽകി.
No Comment.